മാനന്തവാടി:
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി നിയോജകമണ്ഡലം നാല്പത്തിയൊന്നാം സമ്മേളനം എ ഐ സി സി അംഗം പി. കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കോൺഗ്രസ് പാർട്ടി കൂടെയുണ്ടാകും എന്ന് ജയലക്ഷ്മി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ വിപിന ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് പോൾ പി. ചെറിയാൻ അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് ഇ.ടി സെബാസ്റ്റ്യൻ മാസ്റ്റർ,
നിയോജക മണ്ഡലം സെക്രട്ടറി ബി.പി പ്രേംദാസ് ,ആർ .പി .നളിനി പി .വി. പൗലോസ് എൻ .ഡി ജോർജ്,തോമസ് മാത്യു, കെ . എൽ തോമസ്, എന്നിവർ പ്രസംഗിച്ചു.

