10.7 C
London
Thursday, April 30, 2026

ക്ഷേത്ര ജീവനക്കാർ സമര പ്രഖ്യാപനവും അനുസ്മരണവും നടത്തി

- Advertisement -spot_img

മാനന്തവാടി:മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വള്ളിയൂർക്കാവ് ജംക്ഷനിൽ യൂണിയൻ പ്രഥമ സെക്രട്ടറി എ.വേണുഗോപാൽ അനുസ്മരണ ദിനത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപ്രഖ്യാപനവും ഒപ്പ് ശേഖരണവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.വി. സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി.വിജേഷ് സംസാരിച്ചു. ടി.പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. സന്തോഷ് കുമാർ സ്വാഗതവും സജിന നന്ദിയും പറഞ്ഞു.
മാസാമാസം കുടിശികയില്ലാതെ ശമ്പളം വിതരണം ചെയ്യുക,
സമഗ്ര ദേവസ്വം നിയമം പാസാക്കുക,
ശമ്പള കുടിശിക ഉടൻ വിതരണം ചെയ്യുക,
എക്സിക്യൂട്ടീവ് ഓഫിസർമാരുടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക,
കോടതി പാസാക്കിയ ഗ്രാറ്റ്വിറ്റി അനുവദിക്കുക,
ക്ഷേമനിധി പരിഷ്ക്കരണം നടത്തുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പ്രഖ്യാപനം നടത്തിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here