റിപ്പൺ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ ലീഗ് ഉപാധ്യക്ഷൻ റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി ഹുനൈസ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം ബാപ്പുട്ടി ഹാജി സ്ഥാനാർഥി പ്രഖ്യാപനം നടത്തി.
ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫസൽ സി എച്ച്, ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ബാവ, ബാലൻ ഉണിക്കാട്, എ.കെ.റഫീഖ്, വി അബ്ദുള്ളക്കുട്ടി , പി.എം എ കരീം, കെ ടി റസാഖ്, കെ.കെ കുഞ്ഞമ്മദ് , പി.കെ ലത്തീഫ് , അഷ്ക്കർ അലി, കബീർ പാടി വയൽ, ഫായിസ് തലക്കൽ, സി ജാഫർ, പി.കെ സാലിം, മുബഷിർ പി, ഷഹർബാൻ സൈതലവി,സഫിയ സമദ് സംസാരിച്ചു.

