8.3 C
London
Wednesday, April 29, 2026

ചെറുകരയിൽഓണാഘോഷം നടത്തി

- Advertisement -spot_img

ചെറുകര: റിനൈസ്സൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങൾ ആയ വനിതാവേദി. ബാലവേദി, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, യുവത വയോജന വേദി, അക്ഷര- സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഓണാഘോഷം നടത്തി. വിശിഷ്ടാതിഥികളായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയും ,വാർഡ് മെമ്പർ ശ്രീ അമ്മദ് കൊടുവേരിയും ,വെള്ളമുണ്ട സെൻ്റ് തോമസ്സ് ചർച്ച് വികാരി തോമസ്സ് വാഴച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.
വ്യത്യസ്ത മത്സര ഇനങ്ങളും “ഓണക്കാല ഓർമ്മകളുമായി ” വയോജന സംഗമവും വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു.
മുന്നൂറോളം പേർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. ലൈബ്രറി പ്രസിഡണ്ട് പ്രേമരാജ് ചെറുകര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സെക്രട്ടറി  എം .ജെ .ഷിബി  സ്വാഗതവും, പ്രേമ പ്രകാശ് നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here