കല്ലുപാടി : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാമത് ജയന്തി കല്ലുപാടി എസ്എൻഡിപി ശാഖായോഗത്തിൻ്റേയും , സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെയും വനിതാ സംഘത്തിൻ്റേയും നേതൃത്വത്തിൽ വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു.
രാവിലെ ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ സമൂഹ പ്രാർഥന എന്നിവ നടന്നു. SSLC ,+2 ഉന്നത വിജയികളെ ആദരിച്ചു. ചടങ്ങിൽ മുൻകാല ശാഖാ പ്രസിഡൻ്റുമാരെ ആദരിക്കുകയുണ്ടായി. ജയന്തി സമ്മേളനം കൽപറ്റ യൂണിയൻ പ്രസിഡൻ്റ് .കെ ആർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് ടി.എൻ പ്രകാശൻ അധ്യക്ഷത വഹി ച്ചു. തൃദീപ് കുമാർ പുൽപള്ളി ഗുരുദേവ ജയന്തി സന്ദേശം നൽകി. കെ.കെ കിഷോർ ,വി.കെ ഗോപി, ഇ ഡി സദാനന്ദൻ, രമണി ടീച്ചർ, സോജൻ സി.കെ, കെ.ജി തങ്കൻ ,കെ കെ സുകുമാരൻ , കൃഷ്ണൻകുട്ടി, വി വി സുരേഷ്, അനീഷ് കീഴാനിക്കൽ എന്നിവർ സംസാരിച്ചു.

