7.3 C
London
Sunday, April 26, 2026

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗേറ്റിന് മുന്നില്‍ വെടിയുണ്ട, വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ്

- Advertisement -spot_img

കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ വെടിയുണ്ട കണ്ടെത്തി. കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽനിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ഒമ്പത് മണിയോടെ ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാരാണ് വെടിയുണ്ട ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here