കൽപറ്റ:വിവിധ കമ്പനികളുടെ ഉന്നത നിലവാരമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് കൽപറ്റ സർവീസ് സഹകരണ ബാങ്കിൽ ഇഫ്പാൻ വായ്പ പദ്ധതിക്ക് തുടക്കമായി. പരമാവധി 24 മാസ കാലയളവിലേക്കാണ് പൂർണ്ണമായും പലിശരഹിതമായ ഈ വായ്പ.
മുതിർന്ന ബാങ്ക് അംഗം ടി എസ് രാധാകൃഷ്ണന് പദ്ധതി ലോഗോ നൽകി ബാങ്ക് പ്രസിഡൻ്റ് ഇ കെ ബിജുജൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി എം റഷീദ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം പി സജോൺ സ്വാഗതവും ചീഫ് അക്കൗണ്ടന്റ് കെ എം ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

