18.9 C
London
Friday, April 24, 2026

ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ലോക ടീം; ഡയലോഗ് നീക്കം ചെയ്യും!

- Advertisement -spot_img

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. 100 കോടിയെന്ന മാജിക്കല്‍ സംഖ്യയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ലോക. ബോക്‌സ് ഓഫീസിലെ വിജയത്തോടൊപ്പം ചില വിവാദങ്ങള്‍ക്കും ലോക സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കളായ വേഫേറര്‍ ഫിലിംസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിര്‍മാതാക്കളുടെ പ്രതികരണം. സിനിമയിലെ വിവാദ ഡയലോഗ് നീക്കം ചെയ്യുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ വില്ലന്‍ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിവാദമായി മാറിയിരിക്കുന്നത്. ബംഗളൂരുവിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ചിത്രത്തില്‍ സാന്‍ഡി അവതരിപ്പിച്ച നാച്ചിയപ്പ ഗൗഡയെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോട് പറയുന്ന ഡയലോഗാണ് വിവാദമായിരിക്കുന്നത്.

താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നുമാണ് നാച്ചിയപ്പ അമ്മയോട് പറയുന്നത്. ഇത് ബംഗളൂരുവിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. എന്നാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം പറയുന്നതാണിതെന്നും, അയാളുടെ ഉള്ളിലെ സ്ത്രീവിരുദ്ധത വെളിപ്പെടുത്തുന്ന ഡയലോഗാണിതെന്നും സിനിമയുടെ അനുകൂലിച്ചെത്തുന്നവരുണ്ട്.

ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ പ്രതികരണവുമായെത്തിയത്. ചിത്രത്തിലെ ഒരു കഥാപാത്രം പറഞ്ഞൊരു ഡയലോഗ് ബോധപൂര്‍വ്വമല്ലെങ്കിലും, കര്‍ണാടകയിലെ ആളുകളെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം ചെയ്തത്. ചിത്രത്തിലെ ആ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ സിനിമയില്‍ നിന്നും നീക്കം ചെയ്യുകയോ ചെയ്യുമെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം നിര്‍മാതാക്കളുടെ നടപടിയെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ആ ഡയലോഗ് നീക്കം ചെയ്യേണ്ടതില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. സിനിമയില്‍ വില്ലന്‍ പറയുന്ന ഡയലോഗാണിത്. ഒട്ടും ഗ്ലോറിഫൈ ചെയ്യുന്നില്ല. ആ ചിന്താഗതി മോശമാണെന്ന സന്ദേശം തന്നെയാണ് സിനിമ നല്‍കുന്നതെന്നും അതിനാല്‍ മാപ്പ് പറഞ്ഞത് ശരിയായില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here