5.4 C
London
Friday, April 24, 2026

വിശ്വ സനാതന ധർമ വേദി നേതൃ സംഗമം

- Advertisement -spot_img

ഗുരുവായൂർ: മനുഷ്യൻ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ശരിയായ പരിഹാരം സനാതന ധർമത്തിലുണ്ടെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു. വിശ്വ സനാതന ധർമ വേദിയുടെ സംസ്ഥാനതല നേതൃ സംഗമവും സത്സംഗവും ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിജയത്തിൻ്റെ ശാസ്ത്രമാണ് സനാതനധർമം. സനാതനധർമത്തെ തകർക്കാൻ ശ്രമിച്ചവരൊക്കെ സ്വയം തകർന്നു പോയ ചരിത്രമേ ഉള്ളു. അത് കാലഘട്ടത്തിൻ്റെ അനിവാര്യതതയാണ് അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അനിൽ നായർ വയനാട് ആമുഖ പ്രഭാഷണം നടത്തി.വി.സി.രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്മി സുരേഷ്, കെ. ടി. ശിവരാമൻ നായർ,
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വട്ടോളി, ഭാസ്കരൻ തൃശ്ശൂർ, എം.സജീവ് നീലഗിരി, മോഹനകൃഷ്ണൻ.കെ. , ആർ. രാധാകൃഷ്ണൻ , ഗൂഡല്ലൂർ എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here