കൽപറ്റ: മുണ്ടേരി ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 1991-92 ബാച്ചിൻ്റെ ഓണാഘോഷം കൽപറ്റ എം.എൽ.എ അഡ്വ: ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആതുര സേവന രംഗത്ത് ഇരുപത് വർഷം ലാഭേച്ചയില്ലാതെ സേവനമനുഷ്ടിച്ച കൽപറ്റ അമൃതകൃപാ ഹോസ്പിറ്റലിലെ ഡോക്ടർ ദമ്പതിമാരായ ഡോ: സജ്ജീവ്, ഡോ: അജിത എന്നിവരെയും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ നെഞ്ചോടു ചേർത്ത എം.എൽ.എ എന്നിവരെയും ആദരിച്ചു.
സെക്രട്ടറി ഹമീദ് പാണക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ.വാസു മുണ്ടേരി അധ്യക്ഷത വഹിച്ചു. കെ. രതീഷ് നന്ദി പറഞ്ഞു.

