14.5 C
London
Thursday, April 23, 2026

ഇലക്ട്രിക്കൽ വയർമാൻ ജില്ലാ സമ്മേളനം

- Advertisement -spot_img

മീനങ്ങാടി:ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ജില്ലാ പ്രസിഡൻ്റ് എം മധു അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളെ ചെറുക്കണമെന്നും ജില്ലയിൽ വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കുന്നതിന് ലൈസൻസും പെർമിറ്റുകളും ഉള്ള ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത് എന്നത് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജനറൽ സെക്രട്ടറി വി വി ബേബി, വി എം സാബു, സംഘടനാ ജനറൽ സെക്രട്ടറി കെ വി ബാലകൃഷ്ണൻ, സംസ്ഥാന ട്രഷറർ സി സുധീർ, കെ പി അബൂബക്കർ, കുഞ്ഞുമോൾ, കെ പി ദിലീപ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വി എം സാബു സ്വാഗതവും സക്കീർ കെ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി കെ പുഷ്പൻ പ്രസിഡൻ്റും, ദേവദാസ് കെ വി സെക്രട്ടറിയും, മാത്യു ട്രഷററും ആയി 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here