9.2 C
London
Tuesday, April 21, 2026

ഉഗ്രൻകുന്നിൽ മരുന്നിനുള്ള ഇല പറിക്കാൻ പോയ യമുന, രാവിലെ പോയിട്ട് മടങ്ങി വന്നില്ല; രാത്രി കണ്ടെത്തിയത് പൊട്ടകിണറ്റിൽ

- Advertisement -spot_img

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി. 54 കാരിയായ യമുനയാണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു, നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല. 

കുടുംബം നടത്തിയ തെരച്ചിലിൽ പൊട്ടക്കിണറ്റിന് സമീപം യമുന സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയതാണ് നിർണായകമായത്. വിശദമായ പരിശോധനയിൽ രാത്രി 11 മണിയോടെ കിണറ്റിനുള്ളിൽ യമുനയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി വിട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here