9.2 C
London
Tuesday, April 21, 2026

കെ ജി എഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു

- Advertisement -spot_img

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചു കെജിഎഫ് സോക്കര്‍ കപ്പ് 2025 ന് ആവേശകരമായ തുടക്കം. സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, കൗമാരപ്രായക്കാരായ കുട്ടികളുടെ ഊർജ്ജം ആശാസ്യമായ മേഖലകളിലേക്ക് തിരിച്ചുവിടുക, ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലീം കടവൻ മത്സരം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ കഴിവ് തെളിയിച്ച പല കായികതാരങ്ങളെയും സ്പോർട്സ് താരങ്ങളെയും സംഭാവന ചെയ്ത വിദ്യാലയമാണ് കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്ന് സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ സലീം കടവൻ കുട്ടികളെ ഓർമിപ്പിച്ചു. അക്കാദമിക മേഖലയോടൊപ്പം തന്നെ കായിക മേഖലയിലും ഊന്നൽ നൽകുന്നത് യുവജനങ്ങളെ ലഹരി പോലുള്ള തെറ്റായ സ്വാധീനങ്ങളിൽ നിന്നു പിന്തിരിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഉദ്ഘാടകൻ കൂട്ടിച്ചേർത്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിംജി ജേക്കബ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി അജീഷ് കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ കായികമേള കൺവീനർ അനീഷ് കെ എം സ്വാഗതവും കായികാധ്യാപിക ബിൻസി നന്ദിയും പറഞ്ഞു.
ഇന്നു നടന്ന മത്സരത്തിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് ടീമും പ്ലസ് ടു കൊമേഴ്സ് ടീമും ആദ്യ മത്സരത്തിലും പ്ലസ് ടു ഹ്യൂമാനിറ്റീസ്, പ്ലസ് ടു സയൻസ് ടീമുകൾ തമ്മിൽ രണ്ടാമത്തെ മത്സരത്തിലും മാറ്റുരച്ചു. പ്ലസ് വൺ ഹ്യൂമാനിറ്റീസ്, പ്ലസ് ടു ഹുമാനിറ്റീസ് ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here