12.1 C
London
Tuesday, April 21, 2026

പത്മപ്രഭ പുസ്തക ചർച്ച നടത്തി

- Advertisement -spot_img

കൽപറ്റ : മനുഷ്യ ജീവിതത്തിലെ യാതൊരു ഉപാധികളും ഇല്ലാത്ത പ്രണയമാണ് അനശ്വരമാകുന്നതെന്നു വാൻഗോഗിന്റെ കാമുകി എന്ന പുസ്തകം വെളിപ്പെടുത്തുന്നു എന്ന് പത്മപ്രഭ പൊതുഗ്രന്ഥാ ലയം 198 മത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. എം. പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചർച്ചയിൽ വയനാട് ഡയറ്റിൽ നിന്നു വിരമിച്ച സീനിയർ ലക്ചറർ കെ. ഇന്ദിര പുസ്തകം അവതരിപ്പിച്ചു. വിശ്വവിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെയും കാമുകിയായ സിയാന്റേയും പ്രണയം അനശ്വരമാകുന്നത് യാതൊരു ഉപാധികളും ഇല്ലാതെ അവർ പ്രണയിച്ചതിനാലാണ്
തികച്ചും ആത്മാർഥമായ പ്രണയം പലപ്പോഴും നഷ്ടമാകുന്നത് പരസ്പരം ഉപാധികൾ വയ്ക്കുമ്പോൾ ആണ്. സി. വി.ജോയ് മോഡറേറ്ററായി. ഡോ. കെ. ടി. അഷ്റഫ്, ഏച്ചോം ഗോപി, ഡോ. പി.എ.ജലീൽ, എം ഗംഗാധരൻ, എസ്.എ. നസീർ, ഷാജി പുൽപള്ളി, വി.വി. പാർവതി, സി.വി. ഉഷ, അനിൽ കുറ്റിച്ചിറ, എം. സാജിത, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രൻ, ഇ. ശേഖരൻ,എന്നിവർ സംസാരിച്ചു. 199 മത് പുസ്തക ചർച്ച സെപ്റ്റംബർ 13ന് 3 മണിക്ക് നടക്കും. കെ.ആർ.മീര എഴുതിയ സൂര്യനെ അണിഞ്ഞ പെൺകുട്ടി എന്ന പുസ്തകം എടഗുനി ടി.ആർ. വി. ഗ്രന്ഥാലയം സെക്രട്ടറി വി. വി.പാർവതി അവതരിപ്പിക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here