12.9 C
London
Monday, April 20, 2026

നീലഗിരി: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഒവേലി ന്യൂ ഹോപ്പ് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.

- Advertisement -spot_img

ന്യൂ ഹോപ്പിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ വെള്ളം തിരിച്ചുവിടുന്നതിനായി പോയതായിരുന്നു മണി. ഈ സമയത്ത് അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ തിരിച്ചുകിട്ടി.

അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും, മനുഷ്യജീവന് സംരക്ഷണം നൽകാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here