13.1 C
London
Monday, April 20, 2026

വിദേശ സർവകലാശാലയിൽ ഫെലോഷിപ് നേടിയ വിദ്യാർഥിയെ മുസ്ലിം ലീഗ് അനുമോദിച്ചു

- Advertisement -spot_img

വടുവൻചാൽ: യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ സ്കോളർഷിപ്പോടെ ഗവേഷണ അവസരം ലഭിച്ച അരപ്പറ്റ സ്വദേശി മുഹമ്മദ് ആസിഫിനെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ ഉപഹാരം നൽകി. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ കെ സലിം ഹാരാർപ്പണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ടി ഹുനൈസ്, ഭാരവാഹികളായ പി എം എ കരീം , കെ കെ കുഞ്ഞമ്മദ്, കെ ടി റസാഖ്, യൂത്ത് ലീഗ് നേതാക്കളായ പി കെ ലത്തീഫ്, സി ജാഫർ, റിയാസ് പാറോൽ , ഗദ്ദാഫി റിപ്പൺ , ഹസ്സൻ തിനപുരം, കെ.എം.സി.സി നേതാവ് ഖാലിദ് അഷ്റഫി, ആസിഫിൻ്റെ മാതാ പിതാക്കൾ എന്നിവർ പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here