13.1 C
London
Monday, April 20, 2026

ലഹരിക്കെതിരെ പ്ലക്കാർഡുകളേന്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ

- Advertisement -spot_img

തരിയോട്: എക്സൈസ് ലഹരി വർജന മിഷൻ വിമുക്തി,
തരിയോട് ഗവ. ഹയർ സെക്കൻഡറി
സ്കൂൾ എസ്.പി.സി., സ്കൂൾ സോഷ്യൽ സർവീസ് സ്കീം, വിമുക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു. ചടങ്ങിന് സി.പി.ഒ ബിന്ദു വർഗീസ് സ്വാഗതമാശംസിച്ചു. എച്ച്എം ഉഷ കുനിയിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.പി. മറിയം മഹമൂദ്, അഞ്ജലി മോഹൻ, വിദ്യാർഥി ലീഡർമാരായ ജി.പി.അശ്വനി , കെ. കാർത്തിക് മുതലായവർ ആശംസകളർപ്പിച്ചു. സി. സി.ഷിജി നന്ദി പ്രകാശനം നടത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here