10.6 C
London
Monday, April 20, 2026

ക്ഷീര സംഘം ജീവനക്കാർക്കായി മിൽമ പരിശീലന പരിപാടി സംഘടിപ്പിച്ചു

- Advertisement -spot_img

കൽപറ്റ:മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ വയനാട് ജില്ലാ പി ആൻ്റ് ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആനന്ദ് മാതൃകാ ക്ഷീരസംഘം ജീവനക്കാർക്കായി രണ്ടു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലന പരിപാടി നടത്തി.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) അംഗീകാരത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടിയിൽ പാലിൻ്റെ സംഭരണം, ശുചിത്വം തുടങ്ങിയ വ്യത്യസ്തങ്ങളായ ഒൻപത് വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

പരിശീലന പരിപാടി മലബാർ മിൽമ ഭരണസമിതിയംഗം റോസിലി തോമസ് ഉദ്ഘാടനം ചെയ്തു. പി ആൻ്റ് ഐ യൂണിറ്റ് ഹെഡ് പ്രദീപൻ പി.പി. അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത ട്രെയിനർമാരായ മിൽമ വെറ്ററിനറി ഓഫിസർ ഡോ. അഹമ്മദ് ഖൈസ് , ടെക്നിക്കൽ ഓഫിസർ ആദർശ് സി. എന്നിവർ ക്ലാസെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here