ബത്തേരി : മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
ഇന്നു (വ്യാഴം) പുലർച്ചെ 4.30 ന് മൂലങ്കാവ് ക്ലൂണി സ്കൂളിനു സമീപമായിരുന്നു അപകടം. കണ്ണൂരിൽ നിന്നു നെല്ലൂരിലേക്ക് പ്ലൈവുഡുമായി പോകുന്ന ലോറി, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയുകയായിരുന്നു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിപ്പോയി.വിവരം ലഭിച്ചതിനെ തുടർന്ന് ബത്തേരി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ പി.കെ.ശരത്തിൻ്റെ നേതൃത്വത്തിൽ സേനാഗംങ്ങൾ സംഭവസ്ഥലത്ത് എത്തുകയും സ്റ്റിയറിങ് വീൽ, സീറ്റ് എന്നിവ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി ഡ്രൈവറെ പുറത്ത് എടുത്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വിനു ടി .കെ ,സന്തോഷ് കുമാർ കെ.വി ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഗോപിനാഥൻ ടി.പി,മിഥുൻ പി.ആർ, നിധിൻ വി.എം , സുധീഷ് .കെ , അർജുൻ .പി.രഘു, അമൽ ജോൺ,അക്ഷയ് വി.കെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർമാരായ രാജേഷ് എൻ.ടി, ബിനോയ് പി.വി ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ട്രെയ്നിങ്ങിലുള്ള അഷൽ, അക്ഷയ് പി.പി, ജിജു കെ .വി ഹോം ഗാർഡുമാരായ ഫിലിപ്പ് എബ്രഹാം ,ബാലൻ പി.കെ ,സുബീഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

