16 C
London
Wednesday, April 22, 2026

എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടത്തി

- Advertisement -spot_img

കമ്പളക്കാട്: കണിയാമ്പറ്റ ഗവ : മോഡൽ റെസിഡൻഷ്യൽ സ്കൂളില്‍ എസ്.പി.സി. കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. 01.08.2025 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. പരേഡ് കമാൻഡറായി ഐശ്വര്യ ദേവും സെക്കന്റ്‌ ഇൻ കമാണ്ടറായി ആര്യനന്ദയും പരേഡിന് നേതൃത്വം നൽകി. 35 കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ(അഡിഷണൽ എസ്.പി ഇൻചാർജ്) കെ.ജെ ജോൺസൺ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത, കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷ്‌, ജനമൈത്രി എ.ഡി.എൻ.ഓ കെ.എം ശശിധരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജസീല കെ. കൈനാടൻ, സീനിയർ സൂപ്രണ്ട് ധനലക്ഷ്മി തുടങ്ങി അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളും സന്നിഹിതരായിരുന്നു. പരേഡിൽ എസ്.പി.സി എ.ഡി.എൻ.ഓ മോഹൻദാസ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഐശ്വര്യ ദേവ് ബെസ്റ്റ് കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here