6.5 C
London
Thursday, April 23, 2026

മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

- Advertisement -spot_img

കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ ടി കെ വേണുഗോപാൽ (32) നെ യാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 31.07.2025, വ്യാഴാഴ്ച വൈകീട്ടോടെ വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ വലതു പോക്കറ്റിൽ നിന്നും 9.25 ഗ്രാം മെത്തഫിറ്റമിൻ കണ്ടെടുക്കുകയായിരുന്നു. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് കൽപ്പറ്റ സ്റ്റേഷനിലും മാനന്തവാടി, കൽപ്പറ്റ എക്സൈസിലും ലഹരിക്കേസുകളുണ്ട്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here