12.3 C
London
Monday, May 4, 2026

യൂത്ത് കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ച്പ്രവർത്തകരും പോലിസും തമ്മിൽ സംഘർഷംബാരിക്കേഡ് മറികടന്ന് DMO ഓഫീസിന് റീത്ത് സമർപ്പിച്ചു

- Advertisement -spot_img


മാനന്തവാടി:ആരോഗ്യമേഖലയെ ഐസിയുവിലാക്കിയ ആരോഗ്യ മന്ത്രി രാജിവെക്കുക കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യമൂർത്തി കൊണ്ട് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎം ഓഫീസിലേക്ക് മാർച്ച് നടത്തി രാവിലെ 11 30 ഓടുകൂടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്ത് പോലീസ് തടഞ്ഞു പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളും ഉണ്ടാകുകയും പോലീസ് പ്രകോപനം സൃഷ്ടിച്ചു എന്ന് പറഞ്ഞു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കുകയും പോലീസ് വലയം ഭേദിച്ച് DMO ഓഫീസിലേക്ക് നടന്നു നീങ്ങുകയും ചെയ്തു.വയനാട് ജില്ലയിലെ ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കെതിരെ ഡിഎംഒ ഓഫീസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു. പ്രതിഷേധമാർച്ച് കെപിസിസി മെമ്പർ കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട,അഡ്വ.ലയണൽ മാത്യു,ജിജോ പൊടിമറ്റത്തിൽ,നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്,ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായ ഹർഷൽ കോന്നാടൻ,ശ്രീജിത്ത് കുപ്പാടിത്തറ,നിത കേളു,മനാഫ് ഉപ്പി,ജിബിൻ മാമ്പള്ളി,ജിജി വർഗീസ്,ബിൻഷാദ് കെ ബഷീർ,ജിനു കോളിയാടി,അനീഷ് മിനങ്ങാടി,ഡിൻ്റോ ജോസ്,ഷെക്കീർ പുനത്തിൽ,തുടങ്ങിയവർ നേതൃത്വം നൽകി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here