മാനന്തവാടി :ഒരു മസാക്കാലത്തിലേറെയായി മുടങ്ങി കിടക്കുന്ന കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവിഷ്യപ്പെട്ട് യുഡിഫ് പ്രവർത്തകർ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടികളുടെ വാർഡ് തുറന്നു പ്രവത്തിപ്പിക്കാത്തതിന് കാരണമെന്ന് ആരോപിചെയിരുന്നു പ്രധിഷേധം.ചോർന്നോലിക്കുന്ന ജനറൽ വാർഡും,ഐ.സി യും,മനുഷ്യ വിസർജ മാലിന്യം ഒഴുകുന്ന ലിഫ്റ്റും ഉൾപ്പടെയുള്ള വിഷയവും സമരക്കാർ ഉന്നയിച്ചു.തുടർന്ന് മാനന്തവാടി സബ് ഇൻസ്പെക്ടർ പവനൻ സ്ഥല ത്തെത്തി ആശുപത്രി സുപ്രണ്ടും,സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.സമരത്തിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം.നിശാന്ത്,ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ജി.ബിജു.,കമ്മന മോഹനൻ,യുഡിഫ് ചെയർമാൻ മൊയ്ദു ഹാജി സിപി,ജിൽസൻ തൂപ്പുംകര,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അസീസ് വാളാട് pvs മൂസ,ഷിബു ജോർജ്,വിനോദ് തോട്ടത്തിൽ,ജോൺസൻ കെ.വി,ടോമി ഓടക്കൽ,op ഹസ്സൻ,ഷംസീർ അരണപ്പാറ,ജോയ്സി ഷാജു,ജോഷി വാണനാകൂടി,തൊമ്മൻ,അബ്ദുള്ള കേളോത്ത്,മൊയിൻ കാസിമി എന്നിവർ നേതൃത്വം നൽകി.

