5.2 C
London
Monday, April 20, 2026

പിഎംജിഎസ്‌വൈ: ബ്ലോക്കുകള്‍ക്കു തുല്യ പരിഗണന നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി

- Advertisement -spot_img

ജില്ലയില്‍ പിഎംജിഎസ് വൈ-നാലില്‍ ഗ്രാമീണ റോഡുകള്‍ തെരഞ്ഞെടുക്കുന്പോള്‍ ബ്ലോക്കുകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇതുവരെ 331 റോഡുകള്‍ക്ക് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി(കഐസ്‌എസ്‌ആർഡിഎ) അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കല്‍പ്പറ്റ ബ്ലോക്കിലെ 64 റോഡുകള്‍ക്കുമാത്രമാണ് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയത്. ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍പ്പെട്ട 267 റോഡുകള്‍ എൻആർഐഡിഎയുടെ ഓണ്‍ലൈൻ മാനേജ്മെന്‍റ്, മോണിറ്ററിംഗ്, അക്കൗണ്ടിംഗ് സിസ്റ്റത്തില്‍ അംഗീകാരം കാത്തുകിടക്കുകയാണ്.

ഈ റോഡുകള്‍ക്ക് എത്രയും വേഗം അംഗീകാരം നല്‍കണം. ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ ഗണ്യമായ ആദിവാസി ജനസംഖ്യയുണ്ട്. മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ ആദിവാസി ഗ്രാമങ്ങള്‍ക്ക് മുൻഗണന നല്‍കേണ്ടതുണ്ട്. പിഎംജിഎസ്വൈ-നാല് മാർഗനിർദേശങ്ങള്‍ പ്രകാരം ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ ആദിവാസി ഗ്രാമങ്ങള്‍ക്ക് മുൻഗണന നല്‍കേണ്ടതുണ്ടെന്നും എംപിയുടെ കത്തില്‍ പറയുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here