തൃശ്ശിലേരി : തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഹാപ്പിനെസ് ഫെസ്റ്റായി സംഘടിപ്പിച്ചു.
പുതുതായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പി.ടി.എ. ബാഗുകളും ഫ്ലാസ്ക്കും സമ്മാനമായി നൽകിയാണ് പ്രവേശനോത്സവം മികവുള്ളതാക്കിയത്.
പ്രവേശനോത്സവം പി.ടി.എ. പ്രസിഡണ്ട് കെ. സക്കീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി. ജയ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിക്ക് പ്രിൻസിപ്പാൾ എ.പി. ഷീജ സ്വാഗതവും ടി.വി. ബിന്ദു നന്ദി പറഞ്ഞു.
പി.ടി.എ അംഗങ്ങൾ ജയന പ്രമോദ്, റഷീദ് തൃശ്ശിലേരി , കെ. എ. പ്രമോദ് , തസ്നി ഷാഹിദ്, അധ്യാപകരായി മേരി ജോർജ്, സീസർ ജോസ്, കെ.ബി.സിമിൽ, കെ.എം സീന, പി.ടി.ഷിജോ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

