12.2 C
London
Sunday, April 19, 2026

സ്വാന്തന ഭവനം പദ്ധതിയുടെ 19 മത് വീടിന്റെ തറക്കല്ലിടൽ കർമം കൽപ്പറ്റ മണ്ഡലം അഡ്വക്കേറ്റ് ടി സിദ്ദീഖ് എംഎൽഎ നിർവഹിച്ചു

- Advertisement -spot_img

കൽപ്പറ്റ : ബാംഗ്ലൂർ കേരള സമാജം ( രജി ) ഫ്രണ്ട്‌സ് ക്രീയേറ്റീവ് മൂവ്മെന്റ് എമിലിയുമായി സഹകരിച്ചു ജില്ലയിലെ നിർധനരായവർക്ക്‌ നിർമിച്ചു നൽകുന്ന സ്വാന്തന ഭവനം പദ്ധതിയുടെ 19 മത് വീടിന്റെ തറക്കല്ലിടൽ കർമം കോട്ടത്തറ പഞ്ചായത്തിലെ 10 th വാർഡിലെ പൊയിലിൽ ബഹു കൽപ്പറ്റ മണ്ഡലം അഡ്വക്കേറ്റ് ടി സിദ്ദീഖ് എംഎൽഎ നിർവഹിച്ചു ചടങ്ങിൽ.കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അധ്യക്ഷത വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി റനീഷ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കേരള സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ,കേരള സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഷിനോജ് നാരായൺ, സുരേഷ് കുമാർ, ജയകുമാർ, ശ്യാം കുമാർ,സുഭാഷ്, പ്രദീപൻ, ബാബു ഉമ്മൻ, ഫിലിപ്പ് ചെറിയാൻ,ബെന്നി അഗസ്റ്റിൻ, രാജീവ് എന്നിവരും സി സി തങ്കച്ചൻ,മാണി ഫ്രാൻസിസ്, ശോഭനകുമാരി, ആർ. രാജൻ, ഷംസുദ്ദീൻ, ശിഹാബ് കാചാസ്, സിദ്ദീഖ് വടക്കൻ,കെ കെ മുഹമ്മദലി, ഷാഫി മുണ്ടോളി, സി കെ ഇബ്രാഹിം, ആന്റണി പി ജെ, എം വി ടോമി, പി കെ രാധാകൃഷ്ണൻ, ഷീല സദാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു…കോട്ടത്തറ പുതുശേരിക്കുന്ന് പി എസ് മധുവിനാണ് സമാജം വീട് നിർമ്മിച്ചുനൽകുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here