പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാവുമന്ദം ഗവൺമെൻറ് പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കായി 12.03.2025 തീയതി പോക്സോ നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്. ഓ കെ. എസ് ലെബിമോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പോക്സോ കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ക്ലാസ് നയിച്ചു. സബ് ഇൻസ്‌പെക്ടർ സിദ്ദിഖ്, സീനിയർ സിവിൽ ഓഫീസർ ബിനീത്, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, വിഷ്ണു, അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.

