6.7 C
London
Sunday, April 19, 2026

വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീ പ്രതിരോധത്തിന് ക്യാമറകളും

- Advertisement -spot_img

വേനല്‍ കനത്ത് കാട് വരണ്ടുണങ്ങിയതിനാല്‍ കാട്ടുതീ ഭീഷണി ശക്തമാണ്. അതിനാല്‍ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങള്‍ ഇറങ്ങുമെന്ന ആശങ്കയുമുണ്ട്.

ഈ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നേരിടുന്നതിനും വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കാനുമായി ശക്തമായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. വേനല്‍ കനത്തതോടെ വയനാട് വന്യജീവി സങ്കേതത്തില്‍ വരള്‍ച്ച പ്രതിരോധ പ്രവർത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വന്യജീവി സങ്കേതത്തില്‍ കാമറകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണമാണ് ശക്തമാക്കിയിരിക്കുന്നത്. വനഭാഗങ്ങളിലും വനാതിർത്തികളിലും വനപാലകരും വാച്ചർമാരുമടങ്ങുന്ന സംഘാങ്ങളെ പ്രത്യേകം രാപ്പകല്‍ പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർമച്ചാനുകള്‍ സ്ഥാപിച്ചും ഫയർ വാച്ച്‌ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധിക്കുന്നതിനായി അമ്ബത് ലൈവ് കാമറകളും നൂറ് കാമറ ട്രാപ്പുകളുമാണ് വനാതിർത്തി മേഖലകളിലും വനപാതയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ രണ്ട് ഡ്രോണുകളുപയോഗിച്ച്‌ മുഴുവൻ സമയ നിരീക്ഷണവുമാണ് നടത്തുന്നത്.

വന്യജീവികള്‍ വനത്തിനകത്ത് നിന്ന് പുറത്തിറങ്ങുന്നത് നിരീക്ഷിക്കുക, കരുതിക്കൂട്ടി കാട്ടുതീ വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യം തടയുക, കുറ്റവാളികളെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചുള്ള നീരീക്ഷണം. കാട്ടുതീ പ്രതിരോധത്തിനായി 150 വാച്ചർമാരെയും ഇരുനൂറ്റയമ്ബത് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 20 താല്‍ക്കാലിക മച്ചാനുകളിലും സ്ഥിരം വാച്ച്‌ ടവറുകളിലുമായി രാപ്പകല്‍ നിരീക്ഷണവുമാണ് നടത്തി വരുന്നത്. വനമേഖലകളില്‍ മരത്തിന് മുകളില്‍ സ്ഥാപിച്ച ഫയർ മച്ചാനുകള്‍ കേന്ദ്രീകരിച്ചും ഫയർ വാച്ച്‌ ടവറുകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കി.

വനത്തിലെ കുടിവെള്ള സ്രോതസ്സുകളില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹജലം ഉറപ്പാക്കുന്ന പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ഇതുവരെ വേനല്‍ മഴ കുറവാണ്. ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അടിക്കാടുകളും കരിഞ്ഞു തുടങ്ങി. വേനല്‍ക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകള്‍ വറ്റുന്നത് തടയുന്നതിനും വനത്തിന്റെ സ്വാഭാവിക പച്ചപ്പ്നിലനിർത്തുന്നതിനും വേനലില്‍ ഉണ്ടാവുന്ന കാട്ടുതീ തടയുന്നതിനും ഒരു പരിധി വരെ വന്യ ജീവികള്‍ നാട്ടിലിറങ്ങി മനുഷ്യ – വന്യ ജീവി സംഘർഷം ഒഴിവാക്കുന്നതിനും വനത്തിനുള്ളിലെ നീർച്ചാലുകളിലും മറ്റും ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ വനം വകുപ്പ് നിർമിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കടുവ സങ്കേതങ്ങളാണ് കർണാടകയുടെ നാഗർഹോളയും ബന്ദിപ്പൂരും തമിഴ്നാട്ടിലെ മുതുമലയും. ഇവിടങ്ങളില്‍ വരള്‍ച്ച പിടിമുറുക്കിയതിനാല്‍ വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് കു വെള്ളവും തീറ്റയും തേടി എത്തുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here