10.2 C
London
Thursday, April 23, 2026

പിൻസീറ്റിലെ യാത്രക്കാർ ഇറങ്ങിയയുടനെ അപകടം; നിർത്തിയിട്ട കാറിലേക്ക് ഇന്നോവ ഇടിച്ചുകയറി

- Advertisement -spot_img

കൊല്ലം പരവൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ഇന്നോവ കാര്‍ ഇടിച്ച് കയറി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർത്തിയിട്ട കാറിൽ നിന്ന് പിൻസീറ്റിലെ വനിതാ യാത്രക്കാർ ഇറങ്ങിയയുടനെയായിരുന്നു മറുവശത്തുകൂടി വരികയായിരുന്ന ഇന്നോവ നിയന്ത്രണം തെറ്റി എതിർവശത്തെ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറിയത്.

പരവൂര്‍ ഊന്നിന്‍ മൂട് റോഡിലാണ് സംഭവം. ഇന്നോവ ഇടിക്കുന്ന സമയം നിർത്തിയിട്ട കാറിൽ ഡ്രൈവറുണ്ടായിരുന്നു. ഇയാൾ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലുള്ളവർക്കും നിസാര പരിക്കുണ്ട്. കാറിനടിയില്‍പ്പെട്ട് സ്ത്രീക്കും പരിക്ക് പറ്റി. 

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here