10.6 C
London
Monday, April 20, 2026

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ ജോസ് പൊരുന്നേടം

- Advertisement -spot_img

മാനന്തവാടി: സ്വതന്ത്ര മാധ്യമപ്രവർത്തനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം.

പെരുവക സെന്‍റ് ആൻസ് ഭവനില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ കഴിയാത്ത ഇടങ്ങളില്‍ ഫാസിസം വളരുമെന്നു ബിഷപ് പറഞ്ഞു. ക്ലബ് പ്രസിഡന്‍റ് അരുണ്‍ വിൻസന്‍റ് അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ലേഖ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, പി.വി.എസ്. മുസ, റിട്ട.എസ്പി പ്രിൻസ് ഏബ്രഹാം, ക്ലബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയില്‍, വൈസ് പ്രസിഡന്‍റ് ബിജു കിഴക്കേടം, കെ.എം. ഷിനോജ്, കെ.എസ്. സജയൻ, എ. സജീവൻ, സത്താർ ആലൻ, സെന്‍റ് ആൻസ് ഭവൻ ഇൻ ചാർജ് സിസ്റ്റർ ഷൈനി എന്നിവർ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here