കല്‍പ്പറ്റ:-മുണ്ടക്കൈ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് നിരാലംബരായി മാറിയപതിനഞ്ചോളം നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് PDP യുടെ പോഷക സംഘടനയായPCF സലാല കമ്മിറ്റിയാണ് തൊഴിലുപകരണങ്ങള്‍ നല്‍കിയത്.കല്പറ്റ സിവില്‍ സ്റ്റേഷന് സമീപമുള്ള MGT ഓഡിറ്റോറിയത്തില്‍ PDP സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.പെട്ടിക്കട, വീല്‍ചെയറുകള്‍, തയ്യില്‍ മെഷീനുകള്‍, ആശാരി, മരം വെട്ട്, കല്‍പണിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള തൊഴിലുപകരണങ്ങളും വിതരണം ചെയ്തു.PDP വയനാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് PCF കല്‍പ്പറ്റയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.സഹായമനസ്‌കരായ പ്രവാസി സ്ഥാപനങ്ങളേയും,സഹോദരന്‍മാരേയും ഉള്‍പ്പെടുത്തി കൂടുതല്‍ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും PCF സലാല പ്രസിഡണ്ട് റസാക്ക് ചാലിശ്ശേരിപറഞ്ഞു.PDP സംസ്ഥാന വൈസ് ചെയര്‍മാന്‍ സിയാവുദ്ദീന്‍ തങ്ങള്‍,സംസ്ഥാന ജനറല്‍ സിക്രട്ടറി മജീദ് ചേര്‍പ്പ്, സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍അന്‍വര്‍ താമരക്കുളം,വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ജുനൈദ് കൈപ്പാണി,PDP യുടെ വനിതാ വിഭാഗമായവുമണ്‍സ് ഇന്ത്യാ മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡണ്ട് ശശികുമാരി വര്‍ക്കല,ഷീബ നിസ്സാം,PDP വയനാട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ ചെമ്പോത്തറ,സൈനുദ്ദീന്‍ ബാപ്പു,PDP റസ്‌ക്യൂ ടീം ക്യാപ്റ്റന്‍ റാഫി പടിക്കല്‍, ഹാഷിക് AV, തുടങ്ങിയവര്‍ സംസാരിച്ചു.AMA സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.TP ലത്തീഫ് സ്വാഗതം, VP ഷംസുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.

