7.9 C
London
Sunday, April 19, 2026

ജനവിരുദ്ധമായ വനനിയമ ഭേദഗതികള്‍ ഉപേക്ഷിക്കണം- കിസാന്‍സഭ

- Advertisement -spot_img

കല്‍പ്പറ്റ – പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വനനിയമ ഭേദഗതികള്‍ കര്‍ഷക വിരുദ്ധമാണെന്നും, വനത്തിനോടു ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കുമെന്നും കിസാന്‍ സഭ വയനാട് ജില്ലാ സമ്മേളനം വിലയിരുത്തി. ഈ രൂപത്തിലുള്ള വനനിയമ ഭേദഗതികള്‍ ഉപേക്ഷിക്കണമെന്നും, കര്‍ഷകര്‍ക്കനുകൂലമായ രീതിയില്‍ നിയമ ഭേദഗതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കിസാന്‍ സഭയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, അടുത്ത മൂന്ന് വര്‍ഷത്തേക്ക് കിസാന്‍ സഭയുടെ പ്രവര്‍ത്തന ശൈലിക്കു രൂപം നല്‍കുന്നതിനും സമ്മേളനം പരിപാടികള്‍ ആവിഷ്‌കരിച്ചു. പട്ടയ രഹിത കര്‍ഷകരുടെ പ്രശ്‌നം, വന്യജീവി ആക്രമണം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില സ്ഥിരത, ബാങ്കുകളുടെ ജപ്തി നടപടികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സമ്മേളനം ശക്തമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. സമ്മേളനം കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സഖാക്കള്‍ പി. തുളസിദാസ മേനോന്‍, ടി.കെ.രാജന്‍ മാസ്റ്റര്‍, സി.പി.ഐ. നേതാക്കളായ സഖാക്കള്‍ . ഇ.കെ. ബാബു, പി.കെ. മൂര്‍ത്തി, സി.എസ് സ്റ്റാന്‍ ലി, വിജയന്‍ ചെറുകര, തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സഖാക്കള്‍ അമ്പി ചിറയില്‍, പി.എം. ജോയി, വി .യൂസഫ്, ദിനേശന്‍ മാസ്റ്റര്‍,ജി.മുരളീധരന്‍,തുടങ്ങിയവര്‍ സംസാരിച്ചു. സഖാവ്. പി.എം. ജോയി പ്രസിഡന്റ്, വി.കെ. ശരിധരന്‍സെക്രട്ടറി, കെ. എം. ബാബു ട്രഷറര്‍ സഖാക്കള്‍ എം.എം. ജോര്‍ജ് ,കെ. പിരാജന്‍, എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും , സഖാക്കള്‍ കെ. പി. അസൈനാര്‍ ദിനേശന്‍ മാസ്റ്റര്‍ എന്നിവര്‍ അസിസ്റ്റന്റന്റ് സെക്രട്ടറിമാരായും ഇരുപ ത്തൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here