5 C
London
Monday, April 20, 2026

കൽപ്പറ്റയിൽ മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ.

- Advertisement -spot_img

*കൽപ്പറ്റയിൽ മാരക മയക്കുമരുന്നുമായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ, റെയിഞ്ച് , പോലീസ് ഡാൻസാഫ്,കെ 9 ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ സംയുക്തമായി കൽപ്പറ്റയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരിൽ നിന്നും 172.37 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ബാംഗ്ലൂർ തിരൂർ എ വൺ ബസ്സിലെ യാത്രക്കാരനായ മലപ്പുറം വെള്ളുവങ്ങാട് വളനി സ്വദേശി മാഞ്ചേരി വീട്ടിൽ ഷംനാസ്(33 വയസ്)എന്നയാളിൽ നിന്നാണ് ഇന്ന് പുലർച്ചെ മയക്കുമരുന്ന് പിടികൂടിയത് .ഇയാൾ എം ഡി എം എ ബാംഗ്ലൂരിൽ നിന്നും വാങ്ങി ശരീരത്തിൽ ഒളിപ്പിച്ച് മഞ്ചേരിയിലേക്ക് വില്പനക്കായി കൊണ്ടുപോവുകയായിരുന്നു. . എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടീഷറഫുദ്ദീൻ പോലീസ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ,വി എ ഉമ്മർ, ലത്തീഫ് കെ എം തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.പ്രതിയെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here