മേപ്പാടി:ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ 2024 ബാച്ചില്‍ അഡ്മിഷന്‍ നേടിയ 150 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണവും നടത്തി. എക്‌സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈസ് ഡീന്‍ ഡോ.എ.പി. കാമത്ത്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.അരുണ്‍ അരവിന്ദ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജെ. ഫ്രാങ്കഌന്‍,പിടിഎ പ്രസിഡന്റ് ജി. ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.

