8.2 C
London
Wednesday, April 29, 2026

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

- Advertisement -spot_img

കല്‍പ്പറ്റ: സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 .15- ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എല്‍.ഡി.എഫ്.കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്ടര്‍ ഡി.ആര്‍. മേഘ ശ്രീ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി .സന്തോഷ് കുമാര്‍ എം.പി., എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, എന്‍.സി.പി. നേതാവ് സി.കെ.ശിവരാമന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ.കെ.ഹംസ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താനെന്ന് പിന്നീട് സത്യന്‍ മൊകേരി മാധ്യമങ്ങളോട് പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here