8 C
London
Monday, April 27, 2026

കെജിഎംഒഎ സംസ്ഥാന സ്‌പോര്‍ട്‌സ് മത്സരം: ക്രിക്കറ്റില്‍ വയനാട് ജേതാക്കളായി

- Advertisement -spot_img

കല്‍പ്പറ്റ: കണ്ണൂരില്‍ നടന്ന കെജിഎംഒഎ സംസ്ഥാന സ്‌പോര്‍ട്‌സ് മത്സരത്തില്‍ ക്രിക്കറ്റില്‍ വയനാട് ജില്ലാ കെജിഎംഒഎ ജേതാക്കളായി. ഡോ.റൈജിഷ് ലാലിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് വയനാട് കെജിഎംഒഎ കിരീടം നിലനിര്‍ത്തുന്നത്. ഡോ. റൈജിഷ് ലാല്‍ (വയനാട് മെഡിക്കല്‍ കോളേജ് ), ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായും ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളറായുംതിരഞ്ഞെടുക്കപ്പെട്ടു. പ്ലെയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റായും മികച്ച ബാറ്റസ്മാനായും ഡോ.സുനന്ദ് കുമാര്‍ (കുടുംബരോഗ്യ കേന്ദ്രം കോട്ടത്തറ ) നേയും തിരഞ്ഞെടുത്തു. ഡോ.അമല്‍ ശ്യാം, ഡോ.ആനന്ദ്, ഡോ.അതുല്‍ സോമന്‍, ഡോ. അയ്യപ്പന്‍, ഡോ.അര്‍ജുന്‍ ജോസ്, ഡോ.അര്‍ഷാദ്,ഡോ.രാഹുല്‍, ഡോ. വിവേക്.ആര്‍,ഡോ.വിവേക് ജെ.എ,ഡോ.അബ്ദു റഹിം കപൂര്‍ എന്നിവര്‍ പങ്കെടുത്തു. ടീമിനെ വയനാട് കെജിഎംഒഎ അഭിനന്ദിച്ചു. കെജിഎംഒഎ നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഒ.ടി യില്‍ നിന്നും കപ്പ് ഏറ്റുവാങ്ങി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here