8 C
London
Monday, April 27, 2026

തൊഴിലുറപ്പ് പദ്ധതി ശാസ്ത്രീയമാവണം: വനിത ലീഗ്

- Advertisement -spot_img

മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേന തൊഴിലാളികള്‍, എന്നിവരുടെ സംയുക്ത യോഗം മാനന്തവാടി ലീഗ് ഹൗസില്‍ ചേര്‍ന്നു. തൊഴിലുറപ്പ് സൈറ്റിലെ പുതിയ വ്യവസ്ഥകള്‍ കാരണം പ്രായം കൂടിയ തൊഴിലാളികള്‍ക്കും മറ്റു അശരണരായവര്‍ക്കും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന  രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. തൊഴിലിടങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ സൈറ്റിലും ഏര്‍പ്പെടുത്താനും ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും യോഗം ഉന്നയിച്ചു.

നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ആമിന സത്താര്‍ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് നേതാക്കളായ  അസീസ് കോറോം,മുഹമ്മദ് ബത്തേരി, ആസിയ മൊയ്തു, റംല മുഹമ്മദ്, ആയിഷ, മൈമൂന കെ കെ സി,മജീദ്,ജമീല ഷറഫുദ്ദീന്‍, സുലൈഖ, തുടങ്ങിയവര്‍ സംസാരിച്ചു.*ഞ്ചായത്തുകളില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും പുതിയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here