പുതിയിടംകുന്ന്: ഇഎസ്എ യുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 2024 ജൂലൈ 30ന് പുറപ്പെടുവിച്ച പുതിയവിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുകള്‍ പൂര്‍ണ്ണമായും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇ എസ് എ വനമേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കെസിവൈഎം മാനന്തവാടി രൂപതയിലെ യുവജനങ്ങള്‍ പരാതികള്‍ അയച്ചു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ജിഷിന്‍ മുണ്ടക്കത്തടത്തില്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കല്ലോടി പയ്യമ്പള്ളി ദ്വാരക മേഖലകളില്‍ നിന്നായി നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.
മലയോര ജനതയെ ഏറെ ദോഷകരമായി ബാധിക്കുന്ന ഈ വിജ്ഞാപനം പിന്‍വലിക്കണമെന്നും, ജനവാസ മേഖല ഒഴിവാക്കിക്കൊണ്ടുള്ള ഒറ്റ മാപ്പ് പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ ഒഴിവാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ജിഷിന്‍ മുണ്ടക്കത്തടത്തില്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മേഖല യൂണിറ്റ് തലങ്ങളില്‍ കേന്ദ്രമന്ത്രാലയത്തിന് പരാതികള്‍ അയക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു .
കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ,കെസിവൈഎം മാനന്തവാടി രൂപത സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലില്‍, ഡെലിസ് സൈമണ്‍ വയലുങ്കല്‍, കോഡിനേറ്റര്‍ ജോബിന്‍ മാര്‍ട്ടിന്‍ തടത്തില്‍, ദ്വാരക മേഖല പ്രസിഡന്റ് എബിന്‍ ഇലവുങ്കല്‍, പയ്യമ്പള്ളി മേഖല പ്രസിഡന്റ് അജല്‍ പെരുമ്പില്‍, കല്ലോടി മേഖല വൈസ് പ്രസിഡന്റ് മനു വെള്ളപ്ലാക്കില്‍, കല്ലോടി മേഖല ഡയറക്ടര്‍ ഫാ. മനോജ് കാക്കോനാല്‍, ദ്വാരക മേഖല ഡയറക്ടര്‍ ഫാ. ടോണി ഇളംകുന്നേല്‍, പുതിയിടംകുന്ന് യൂണിറ്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്,മേഖല യൂണിറ്റ് ആനിമേറ്റര്‍മാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

