19 C
London
Sunday, April 26, 2026

നബാര്‍ഡ് ജില്ലാ മാനേജര്‍ മുള്ളന്‍കൊല്ലി നിര്‍ത്തടം സന്ദര്‍ശിച്ചു

- Advertisement -spot_img

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പദ്ധതി പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നബാര്‍ഡ് തിരുവന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ മെഹബൂബ് ഷെയ്ക്ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. രേഖകള്‍ പരിശോധിച്ചു. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി നഴ്‌സറി, ജൈവ വള നിര്‍മാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം പുനരുദ്ധാരണം, ചെറുകിട ജലസേചനം, മണ്‍കയ്യാലകള്‍, കല്ല് കയ്യാലകള്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തങ്ങള്‍ നേരില്‍ക്കണ്ടു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ദീപു ജോസഫ്, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ പി, സുനില്‍കുമാര്‍, സതീഷ് ബാബു, ചന്ദ്രിക സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here