19 C
London
Sunday, April 26, 2026

വയനാട് മെഡിക്കല്‍ കോളജില്‍ സ്ഥിതി അതീവ ഗുരുതരം; പ്രക്ഷോഭ പരമ്പര നടത്തും: ബിജെപി; 27ന് ഡിഎം ഓ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

- Advertisement -spot_img

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവ് പറഞ്ഞു ജനറല്‍ ഒ.പി പോലും പ്രവര്‍ത്തിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മെഡിക്കല്‍ കോളേജില്‍ എത്തുന്ന നൂറുകണക്കിന് രോഗികളാണ് ഈ സാഹചര്യം മൂലം ദുരിതം അനുഭവിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഇക്കാര്യത്തില്‍ ഡിഎംഒയുടെ ഭാഗത്ത് നിന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായിട്ടുള്ള സമീപനമാണ് ഉണ്ടാകുന്നത്. മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വം പുലര്‍ത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കമിടാന്‍ വേണ്ടി തീരുമാനിച്ചതായും സൂചന സമരമായി സെപ്തംബര്‍ 27 വെള്ളിയാഴ്ച ഡിഎംഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്‌സംഘടിപ്പിക്കാന്‍ വേണ്ടി തീരുമാനിച്ചതായും ബി ജെ പി പ്രസ്താവനയില്‍ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here