8.9 C
London
Sunday, April 26, 2026

ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം, നിയമസഭാ കക്ഷിയോഗം രാവിലെ 11 ന് കെജരിവാളിന്‍റെ വസതിയില്‍

- Advertisement -spot_img

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാകക്ഷി യോഗം നാളെ രാവിലെ 11ന് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലാകും യോഗം. പുതിയ മുഖ്യമന്ത്രിയെ യോഗത്തില്‍ തീരുമാനിക്കും. തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണക്കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച നടന്നതായി സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സമിതി അംഗങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, രാജ്യസഭാംഗം രാഘവ് ചദ്ദ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാളിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നു. അതിഷിയോ സുനിതയോ വന്നാല്‍ സുഷമ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന മൂന്നാമത്തെ വനിതയാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here