കാവും മന്ദം : നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, തരിയോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കാവും മന്ദം മദ്രസ ഹാളിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീമതി പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. തരിയോട് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി രാധ പുലിക്കോട്ട്, സൂന നവീൻ ,ബീന റോബിൻസൺ ,സിബിൾ എഡ്വേർഡ് ,വത്സല നളിനാക്ഷൻ, തുടങ്ങിയവർ സംബന്ധിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ലത നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ ഡോക്ടർ അനു ജോസ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരായ ജിനി ജോർജ് ,ദർശന മാത്യു, യോഗാ ഇൻസ്ട്രക്ടർ രശ്മി എം പി, അറ്റൻഡർ വനജ വി, ആശാവർക്കർമാരായ ഇന്ദിര ,സുജാത, മുബീന, ദിവ്യ, പ്രിയ, സൂസി തുടങ്ങിയവർ പങ്കെടുത്തു.
പ്രമേഹ പരിശോധന, ബിഎംഐ , ബിപി പരിശോധന, വാർദ്ധക്യകാല രോഗ സ്ക്രീനിങ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു.

