12.3 C
London
Sunday, April 26, 2026

കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ

- Advertisement -spot_img

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി.

ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here