12.3 C
London
Sunday, April 26, 2026

ഇനി ബെവ്കോ മദ്യം ലക്ഷദ്വീപിലും; വിൽപ്പനയ്ക്ക് അനുമതി നൽകി സർക്കാർ

- Advertisement -spot_img

തിരുവനന്തപുരം: ലക്ഷദ്വീപിന് മദ്യം വിൽക്കാൻ ബെവ്കൊയ്ക്ക് അനുമതി നൽകി സർക്കാർ. മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തെ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.

മദ്യ നിരോധനം നിലനിൽക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ജനവാസം ഇല്ലാത്ത ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി നിയന്ത്രണങ്ങളോടെ മദ്യം വിളമ്പുന്നത്. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here