കെല്ലൂർ: അഞ്ചാംമെയിൽ
കെല്ലൂർ വാർഡിലെ
കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ എസ്.ടി ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്, കെ. സി.കെ നജുമുദ്ധീൻ, ഷമീം വെട്ടൻ,മമ്മൂട്ടി പി, അസ്സു വി, റോയ് മുണ്ടങ്ങാട്ടിൽ, യൂസുഫ് ടി, ചന്ദ്രൻ കെ തുടങ്ങിയവർ സംബന്ധിച്ചു.

