ന്യൂഡല്‍ഹി: പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദില്‍ ഓഗസ്റ്റ് 23 നായിരുന്നു സംഭവം. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട അഞ്ച് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവെച്ച് കൊന്നത്.
കൊലപാതകത്തില്‍ അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്രയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. 30 കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തിയാണ് അക്രമി സംഘം വിദ്യാർഥിയെ കൊലപ്പെടുത്തിയത്.

