7.9 C
London
Thursday, April 23, 2026

ഒടുവിൽ ബാബർ അസമിന് പടിയിറക്കം, ഐസിസി റാങ്കിംഗില്‍ വന്‍ വീഴ്ച; കുതിപ്പുമായി മുഹമ്മദ് റിസ്‌വാനും ഹാരി ബ്രൂക്കും

- Advertisement -spot_img

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് ഒടുവില്‍ തിരിച്ചടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്ന ബാബര്‍ അസം പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതുമാണ്. ബ്രൂക്ക് നാലാം സ്ഥാനത്തെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത്, രോഹിത് ശര്‍മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഒരു സ്ഥാനം ഉയര്‍ന്ന ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഏഴാം സ്ഥാനത്തും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി എട്ടാം സ്ഥാനത്തുമുണ്ട്.

ബംഗ്ലാദേശിനെതിരായ റാവല്‍പിണ്ടി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 171ഉം രണ്ടാം ഇന്നിംഗ്സില്‍ 51ഉം റണ്‍സടിച്ച പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു വലിയ മാറ്റം. പാകിസ്ഥാനെതിരായ ബംഗ്ലാദേശിന്‍റെ വിജയത്തില്‍ സെഞ്ചുറിയുമായി നിര്‍ണായക പങ്കുവഹിച്ച മുഷ്ഫീഖുര്‍ റഹീം കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 17ാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്ലാണ് പതിനെട്ടാം സ്ഥാനത്ത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here