10.4 C
London
Monday, April 20, 2026

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനകേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

- Advertisement -spot_img

തലപ്പുഴ:കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക് നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ഭരണം നിലനിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റായി ഇത് മാറിയെന്നും ബീഹാറിനും ആന്ധ്രക്കും ഫണ്ടുകൾ വാരിക്കൊടുത്തപ്പോൾ കേരളത്തിനെ പാടെ മാറ്റി നിർത്തിയെന്നും എയിംസ് വീണ്ടും സ്വപ്നം മാത്രമായി മാറിയെന്നും വിഴിഞ്ഞത്തിന് പോലും ഒരു രൂപ വകയിരുത്തിയില്ലെന്നും വയനാടിൻറെ ചിർക്കാലഭിലാഷമായ റെയിൽവെ വീണ്ടും കടലാസിലായെന്നും വന്യ മൃഗശല്യത്തിനോ കർഷകർക്കോ യുജനങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്നും യൂത്ത് കോൺഗ്രസ് കുറ്റപെടുത്തി. തലപ്പുഴ പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.വി.ജോൺസൻ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട് മുഖ്യപ്രഭാഷണം നടത്തി. വിജിൻ തലപ്പുഴ, നിതിൻ പിഎം, അഷ്‌കർ ചുങ്കം, ഫൈസൽ ചുങ്കം, ശ്രീജിത്ത്‌, ഷാനവാസ്‌ വിശ്വൻ തലപ്പുഴ, ജിനേഷ്, ജിതിൻ എന്നിവർ സംസാരിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here