17.4 C
London
Sunday, June 7, 2026

പുഴയിൽ 4 ലോഹ ഭാ​ഗങ്ങൾ, മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; രാത്രിയിലും ഡ്രോൺ പരിശോധന

- Advertisement -spot_img

ബം​ഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗംഗാവലി പുഴയിൽ നാല് ലോഹ ഭാ​ഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. റോ‍ഡിന്റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാ​ഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. റോഡിൽ നിന്നു 60 മീറ്റർ ദൂരെ പുഴയിലാണ് ലോറിയുടെ സാന്നിധ്യമുള്ളത്. മൂന്നാമത്തെ സ്പോട്ടിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് പത്താം ദിവസമാണ്. പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയാണെന്നു ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎഎൽഎ, റിട്ട. മേജർ ജനറൽ എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.

കാബിൻ ടാങ്കറിന്റേതാണ്. അർജുൻ സഞ്ചരിച്ച ലോറിയുടെ കാബിൻ വിട്ടു പോകാൻ സാധ്യതയില്ല എന്നാണ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചതെന്നു മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here