10.1 C
London
Sunday, April 19, 2026

സന്യാസി വേഷത്തിലെത്തി; അഞ്ചുവയസുകാരനെ നിലത്തടിച്ച് കൊന്നു, ദാരുണം

- Advertisement -spot_img

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സന്യാസി വേഷത്തിലെത്തിയ ആള്‍ അഞ്ചു വയസുകാരനെ നിലത്തടിച്ചു കൊന്നു. ഇത് കണ്ട് രോഷാകുലരായ നാട്ടുകാര്‍ മധ്യപ്രദേശ് സ്വദേശിയായ ഓംപ്രകാശിനെ (52) മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പൊലീസിന് കൈമാറി.

മഥുരയിലാണ് സംഭവം.ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് ഓടിയെത്തിയ പ്രതി കുട്ടിയെ കാലില്‍ പിടിച്ച് നിലത്തടിക്കുന്ന ദാരുണമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

മൊറാദാബാദ് സ്വദേശിയായ അഞ്ചുവയസുകാരന്‍ അങ്കിത്താണ് മരിച്ചത്. കുട്ടിയെ ഈ രീതിയില്‍ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഓംപ്രകാശിനെ ചോദ്യം ചെയ്താല്‍ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here